വയറ് വേദനയെന്ന് പറഞ്ഞു, പരിശോധിച്ചപ്പോൾ 6 മാസം ഗർഭിണി; 17കാരിയുടെ കാമുകൻ പിടിയിൽ

സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവിൽ പോയിരുന്നു. പ്രതി തിരുവനന്തപുരം ഭാഗത്തുണ്ടെന്ന് പിന്നീട് പൊലീസിന് വിവരം ലഭിച്ചു

plus one girl student became pregnant lover arrested by Pathanapuram police

കൊല്ലം: പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസിൽ പ്രതി പിടിയിൽ. മാങ്കോട് സ്വദേശി പ്രണവിനെയാണ് കോവളത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടിയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷമാണ് പ്രണവ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പല തവണ പ്രണവ് പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. വയറ് വേദന ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കൾ പെണ്‍കുട്ടിയെ  പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറ് മാസം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകിയത്.

സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവിൽ പോയിരുന്നു. പ്രതി തിരുവനന്തപുരം ഭാഗത്തുണ്ടെന്ന് പിന്നീട് പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാത്രിയാണ് കോവളത്തെ റിസോര്‍ട്ടിൽ  ഒളിവിൽ കഴിഞ്ഞ പ്രണവിനെ പൊലീസ് പിടികൂടിയത്. പൊലീസ് പ്രണവിനെ ചോദ്യം ചെയ്തു. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പ്രണവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രണവിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ പിന്നീട് റിമാന്‍റ് ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios