Asianet News MalayalamAsianet News Malayalam

ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി, പരിശോധന

രണ്ട് ഭാഗവും കവർ ചെയ്ത നിലയിൽ ഉള്ള പൈപ്പാണ് കണ്ടെത്തിയത്. പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

pipe material  like bomb  found in Alappuzha beach
Author
First Published Oct 8, 2024, 9:38 PM IST | Last Updated Oct 8, 2024, 9:38 PM IST

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. രണ്ട് ഭാഗവും കവർ ചെയ്ത നിലയിൽ ഉള്ള പൈപ്പാണ് കണ്ടെത്തിയത്. പൈപ്പിനുള്ളിൽ ലോഹശകലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഫോടക വസ്തു ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി. ബീച്ചിലെത്തിയ ഒരു കുടുംബമാണ് വസ്തു ആദ്യം കണ്ടത്. സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെത്തിയ വസ്തു വിദഗ്ദ സംഘം നിർവീര്യമാക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios