ചിക്കൻ കറി കുറഞ്ഞുപോയി, ഭക്ഷണം കഴിക്കാനെത്തിയ സംഘം വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി

ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ചായിരുന്നു ആക്രമണം.

people assaulted hotel owner over chicken curry content in varkala apn

തിരുവനന്തപുരം : ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി  കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പൊലീസ് ഊർജിതമാക്കി.  

5 മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക, ക്രിസ്മസിന് മുൻപ് ഒരു മാസത്തേതെങ്കിലും നൽകാൻ ധനവകുപ്പ്

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios