പൊന്നാംവെളിയില്‍ മിനിലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

പാചക തൊഴിലാളിയും ജലാൽ കാറ്ററിങ് ഉടമയുമായ പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ വെളിപറമ്പിൽ ഹൗസിൽ ജലാലുദ്ദിൻ വി എ (55 ) ആണ് മരിച്ചത്.

Pedestrian dies after being hit by a minilorry in Ponnamveli

ചേർത്തല: ദേശീയ പാതയിൽ പൊന്നാം വെളി പത്മാക്ഷി കവലയ്ക്ക് സമീപം മിനിലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാചക തൊഴിലാളിയും ജലാൽ കാറ്ററിങ് ഉടമയുമായ പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ വെളിപറമ്പിൽ ഹൗസിൽ ജലാലുദ്ദിൻ വി എ (55 ) ആണ് മരിച്ചത്. 

പൊന്നാം വെളിയിലെ ഓഡിറ്റാറിയത്തിൽ വിവാഹ സൽക്കാരത്തിനുള്ള പാചക ഒരുക്കങ്ങൾ നടത്തിയ ശേഷം ഞായറാഴ്ച രാത്രി 10 മണിയോടെ വീട്ടിലേക്ക് പോകുമ്പോൾ ചേർത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് അതിവേഗതയിൽ എത്തിയ മിനിലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പളം പഞ്ചായത്തിൽ വെളിപറമ്പിൽ പരേതനായ അബൂബക്കർ മുസ്ലിയാരുടെയും പരേതായ ബീപാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജുമൈലത്ത്. മക്കൾ: ജുസൈന,ജഫ്ന (നഴ്‌സ്, തൃശൂർ മെഡിക്കൽ കോളജ്) മരുമക്കൾ: അനൂപ് കൊച്ചി. ആഷിക് വൈക്കം ( കോസ്റ്റ് ഗാർഡ്, ചെന്നൈ ). 

നിങ്ങൾ ഒരു ഡിഫൻസീവ് ഡ്രൈവര്‍ ആണോ?അല്ലെങ്കിൽ ഉടൻ അങ്ങനെയാകണം, കേരള എംവിഡി പറയുന്നത് കേൾക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios