ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യയ്ക്കും കുഞ്ഞിനും പരിക്ക്

ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ. എന്നാൽ കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

pathanamthitta pick up van and scooter accident young man died wife and daughter injured

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ പരിക്ക് ​ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു ദമ്പതികളുടെ രണ്ടര വയസ്സുള്ള മകൾ. എന്നാൽ കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് പാഞ്ഞു കയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

താമസ, തൊഴിൽ വിസ നിയമലംഘനം; 2024ൽ നാടുകടത്തിയത് 6,925 പ്രവാസികളെ, ബഹ്റൈനിൽ പരിശോധന

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios