പെരുമ്പാവൂരിലെ പിഞ്ചുകുഞ്ഞിന്റേത് കൊലപാതകം, ശ്വാസം മുട്ടിച്ച് കൊന്നു, മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

parents arrested for killing their infant child in perumbavoor apn

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ ആസാം സ്വദേശി മുക്ഷിദുൽ ഇസ്ലാം, മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി. 

നാല് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു, പൊലീസ് ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ അറസ്റ്റിൽ

കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതിയാണ് മുടിക്കലിലെ ആളൊഴിഞ്ഞ പ്രദേശത്ത് പത്ത് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ച നിലയില്‍ കണ്ടത്.ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്. ഈ സാഹചര്യത്തില്‍ പെരുമ്പാവൂർ പൊലീസ് കുട്ടിയുടെ മാതാപിതാക്കള്‍ ആരെന്ന അന്വേഷണം തുടങ്ങി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രദേശത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന മുക്ഷിദുൽ ഇസ്ലാമും മുഷിതാ ഖാത്തൂനും സ്ഥലത്ത് നിന്ന് മുങ്ങി. ഇതോടെ മാതാപിതാക്കള്‍ തന്നെയാണ് പ്രതികളെന്ന നിഗമനത്തില്‍ പൊലീസെത്തി. ഇവരിലേക്കെത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് പെരുമ്പാവൂർ പൊലീസ് അസാമിൽ എത്തി പ്രതികളെ പിടികൂടിയത്.  

Latest Videos
Follow Us:
Download App:
  • android
  • ios