പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു,കൈയ്യേറ്റം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് ജാമ്യം

വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും പ്രാദേശിക കോൺഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് നെടുമങ്ങാട് സ്പെഷ്യൽ കോടതി ജാമ്യം നൽകിയത്. ഈ മാസം 16ന് കേസ് കോടതി കേസ് വീണ്ടും പരിഗണിക്കും.

panchayat vice president got bail in verbally assaulting panchayat secretary

തിരുവനന്തപുരം : പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഉപാധികളോടെ ഇടക്കാല ജാമ്യം . തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും പ്രാദേശിക കോൺഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് നെടുമങ്ങാട് സ്പെഷ്യൽ കോടതി ജാമ്യം നൽകിയത്. ഈ മാസം 16ന് കേസ് കോടതി കേസ് വീണ്ടും പരിഗണിക്കും.

പഞ്ചായത്ത്  സെക്രട്ടറി എൽ സിന്ധുവിന്‍റെ പരാതിയിലാണ് ആര്യനാട് പൊലീസ് ശ്രീകണ്ഠനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണിക്ക് മുൻകൂർ ആയി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് കാരണമായത്.

ഭരണസമിതി തീരുമാനം ഉണ്ടാകുന്നതിന് മുൻപ് 2 ലക്ഷം രൂപ മുൻകൂർ അനുവദിക്കണമെന്ന് വൈസ് പ്രസിഡന്‍റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ക്യാബിനിൽ കയറിവന്ന് അടിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios