KL 52 Q 8790 സ്കൂട്ടറിൽ മുസ്തഫയുടെ കറക്കം! പട്ടാമ്പിയിൽ ഇതാദ്യമായല്ല, ഇടയ്ക്കിടക്ക് കാണാം; ഒടുവിൽ പിടിവീണു
പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പാലക്കാട്: ഏറെക്കാലമായി സ്കൂട്ടറിൽ കറങ്ങി അനധികൃത വിദേശമദ്യ വില്പന നടത്തിവന്നിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി മുസ്തഫ (38) എക്സൈസിന്‍റെ പിടിയിലായി. ഇയാളുടെ സ്കൂട്ടറിൽ നിന്നും 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടികൂടി. മദ്യം സൂക്ഷിച്ച സ്കൂട്ടർ എക്സൈസ് പിടിച്ചെടുത്തു. ശേഷം പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിശദവിവരങ്ങൾ ഇങ്ങനെ
പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി ഷിബുകുമാറിന്റെ നേതൃത്വത്തിൽ വല്ലപ്പുഴ മാട്ടായയിൽ നടത്തിയ റെയ്ഡിലാണ് മുസ്തഫ പിടിയിലായത്. ഇന്ത്യൻ നിർമ്മിത വിദേശം മദ്യം അനധികൃതമായി വിൽപ്പന നടത്തിയ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്യുകയയാരുന്നു. പ്രതിയിൽ നിന്ന് 7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വിൽപ്പന നടത്തുന്നതിനായി മദ്യം സൂക്ഷിച്ച് വെച്ച KL 52 Q 8790 ഹീറോ ഡെസ്റ്റിനി സ്ക്കൂട്ടറും പിടികൂടിയതായി എക്സൈസ് അറിയിച്ചു. മുസ്തഫ വളരെ കാലമായി നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി മദ്യ കച്ചവടം നടത്തി വരികയായിരുന്നുവെന്നും പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്നും എക്സൈസ് അറിയിച്ചു.
പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സി. ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ ശ്രീജിത്ത്, സ്റ്റാലിൻ സ്റ്റീഫൻ, സിവിൽ എക്സൈസ് ഡ്രൈവർ ഷാജിർ എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം