ജനവാസ മേഖലയിൽ കാട്ടാനക്കുട്ടം, പുറ്റാനിക്കാട് ജുമാ മസ്ജിദ് മതിൽ പൊളിച്ച് ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി
കബറുകൾക്കു മുകളിലൂടെ ആനകൾ ചവിട്ടിയതിനാൽ ഖബറുകൾ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്
പാലക്കാട്: മണ്ണാർക്കാട് പുറ്റാനിക്കാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ജുമാ മസ്ജിദിന്റെ ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി. പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ മതിൽ രണ്ടിടത്ത് പൊളിച്ചാണ് ഖബർസ്ഥാനിൽ കടന്നത്. കബറുകൾക്കു മുകളിലൂടെ ആനകൾ ചവിട്ടിയതിനാൽ ഖബറുകൾ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
സംഭവം ഇങ്ങനെ
കാട്ടാനക്കൂട്ടം മണ്ണാർക്കാട് കണ്ടമംഗലം പുറ്റാനിക്കാട് ജനവാസ കേന്ദ്രത്തിലാണ് ഇറങ്ങിയത്. പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി ജനവാസ കേന്ദ്രത്തോട് അടുത്ത് തന്നെയായിട്ടുണ്ടായിരുന്നു കാട്ടാനക്കൂട്ടം. ശേഷം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കാട്ടാനക്കൂട്ടം റോഡിലിറങ്ങി. പുറ്റാനിക്കാട് പള്ളിയുടെ മതിലിനോട് ചേർന്ന് നിൽക്കുന്ന ആനയുടെ മുൻപിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സാധാരണ രാത്രി പതിനൊന്ന് മണിക്കു ശേഷമാണ് ആനകൾ ഇറങ്ങാറുള്ളത്. എന്നാൽ ഇക്കുറി രാത്രി എട്ട് മണിയോടെ തന്നെ കാട്ടാനക്കൂട്ടം റോഡിലെത്തിയത് ഏവരെയും ഞെട്ടിച്ചു. നേരത്തെ ആനകൾ ഇറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാരുടെ ഭീതിയും കൂടിയിട്ടുണ്ട്.
പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ മതിൽ രണ്ടിടത്ത് പൊളിച്ചാണ് ഖബർസ്ഥാനിൽ കടന്നത്. ഖബറുകൾക്കു മുകളിലൂടെ ആനകൾ ചവിട്ടിയതിനാൽ ഖബറുകൾ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഉറ്റവരുടെ ഖബറുകൾ ആനകൾ ചവിട്ടി ഇടിച്ചത് വിശ്വാസികളെ വിഷമത്തിലാക്കിയിട്ടുണ്ട്. പള്ളിയുടെ സ്ഥലത്തെ വാഴത്തോട്ടവും കപ്പകൃഷിയും ആനകൾ നശിപ്പിച്ചു. ആനകളെ കാടു കയറ്റാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനം വകുപ്പിന്റെ ഔട്ട്പോസ്റ്റിനു എതിർവശത്താണ് പള്ളി. ഔട്ട് പോസ്റ്റിനു സമീപവും കാട്ടാനക്കൂട്ടം എത്തിയിട്ടുണ്ട്. ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമാക്കിയിട്ടുണ്ട്.
അമ്പലപ്പുഴയിൽ ഇടിമിന്നലേറ്റ് വൈദ്യത പോസ്റ്റിൻ്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. നിരവധി വീടുകളിലെ വൈദ്യംതോപകരണങ്ങൾ തകർന്നു.പുറക്കാട് അയ്യൻ കോയിക്കലിലാണ് പടിഞ്ഞാറാണ് ശക്തമായ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടമുണ്ടായത്.പുത്തൻ പറമ്പിൽ പത്മയുടെ വീടിന് മുന്നിലെ വൈദ്യുത പോസ്റ്റിൻ്റെ മുകൾ ഭാഗമാണ് പൊട്ടിത്തെറിച്ചത്.പൊട്ടിത്തെറിച്ച ഭാഗം പത്മയുടെ വീടിൻ്റെ മുകളിൽ വീണ് ഷീറ്റു തകർന്നു.പ്രദേശത്ത് നിരവധി വീടുകളിൽ ടെലിവിഷൻ, ഫാനുകൾ, ലൈറ്റ്, ഇൻവെർട്ടർ, സെറ്റ് അപ് ബോക്സ് തുടങ്ങിയവ തകർന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം