കോള്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്, കലക്ടറേറ്റ് ധര്‍ണ 31ന്

കോള്‍ കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്താന്‍ ജില്ലാ കോള്‍ കര്‍ഷക സംഘം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

Paddy farmers protest

തൃശൂര്‍: കോള്‍ കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്താന്‍ ജില്ലാ കോള്‍ കര്‍ഷക സംഘം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നെല്ല് സംഭരണ തറവിലയില്‍ വെട്ടികുറച്ച പ്രോത്സാഹന തുക (3.60 രൂപ) പുനസ്ഥാപിക്കുക, രാസവളത്തിന്റെയും കീടനാശിനികളുടെയും വില വര്‍ധനവ് തടയുക, ഏനാമാവ്, ഇടിയഞ്ചിറ, കൂത്തുമാക്കല്‍, ഇല്ലിക്കല്‍, കൊറ്റന്‍കോട് എന്നീ റെഗുലേറ്ററുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി യന്ത്രവത്ക്കരിക്കുക, കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കുക,  കൃഷി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന അളവില്‍ കുമ്മായം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  31ന് തൃശൂര്‍ കലക്ട്രേറ്റിന് മുന്നില്‍ രാവിലെ 10ന് കര്‍ഷകരുടെ ധര്‍ണ സംഘടിപ്പിക്കും.

യോഗത്തില്‍ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, ട്രഷറര്‍ എന്‍.എസ്. അയൂബ്, സെക്രട്ടറി പി.ആര്‍. വര്‍ഗീസ് മാസ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. സുബ്രമണ്യന്‍, വൈസ് പ്രസിഡന്റുമാരായ കൊളങ്ങാട്ട് ഗോപിനാഥ്, കെ.കെ. രാജേന്ദ്രബാബു, അഡ്വ. സുരേഷ്‌കുമാര്‍, കെ.കെ. ഷൈജു, കെ.എസ്. സുധീര്‍, കെ.എ. ജോര്‍ജ്, എം.വി. രാജേന്ദ്രന്‍, ടി.ജെ.  സെബി, കെ.ര വീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios