മൂന്നര പതിറ്റാണ്ടായി അനുവദിച്ച മുറിയാണ്, അപമാനിക്കരുത്, മഹാരാജാസിലെ ഒഎസ്എ ഓഫീസ് പുനസ്ഥാപിക്കണമെന്ന് ഉമ തോമസ്

മഹാരാജാസിലെ ഒ.എസ്.എ ഓഫീസ് പുനഃസ്ഥാപിക്കണം – ഉമ തോമസ് എം.എൽ.എ
OSA office in Maharajas should be restored says Uma Thomas MLA

കൊച്ചി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയെ മൂന്നര പതിറ്റാണ്ടു കാലമായി അനുവദിച്ചിരുന്ന ഓഫീസ് മുറിയിൽ നിന്നും കുടിയൊഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടി തിരുത്തണമെന്നും, ഓഫീസ് പുനഃസ്ഥാപിക്കണമെന്നും ഉമ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കോളേജിന്റെ വികസനത്തിനും പുരോഗതിക്കുമായി കക്ഷി, രാഷ്ട്രീയ ഭേദമന്യേ പൂർവ വിദ്യാർത്ഥികൾ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ അവഗണിക്കുന്നതാണ് സങ്കുചിത താൽപര്യത്തോടെ ചില അധ്യാപകർ നടത്തിയ ഈ കുടിയൊഴിപ്പിക്കലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

1925ൽ മഹാരാജാസ് ഓൾഡ് ബോയ്സ് അസോസിയേഷനെന്ന പേരിൽ രൂപീകരിച്ച പൂർവ വിദ്യാർത്ഥി സംഘടനയാണ് പിന്നീട് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനായി രജിസ്റ്റർ ചെയ്തത്. കോളേജിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ പൂർവ വിദ്യാർത്ഥികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രൊഫ. കെ. ഭാരതി പ്രിൻസിപ്പലായിരിക്കെയാണ് അസോസിയേഷന് ലൈബ്രറി ബ്ലോക്കിൽ ചെറിയൊരു മുറി അനുവദിച്ചത്. മൂ൯ ഹൈക്കോടതി ജഡ്ജിമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ നേതൃത്വം നൽകി വരുന്ന സംഘടനയോടാണ് കോളേജിലെ നിലവിലെ പ്രിൻസിപ്പലും ഒരു വിഭാഗം അധ്യാപകരും അപമാനകരമായ സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് ഉമ തോമസ് പറഞ്ഞു.

രാജ്യത്തെ കലാലയങ്ങൾക്കാകെ മാതൃകയാകുന്ന തരത്തിലാണ് പൂർവ വിദ്യാർത്ഥികളെ കോർത്തിണക്കി മഹാരാജകീയം എന്ന പേരിലുള്ള സംഗമങ്ങൾ മഹാരാജാസ് ഒ എസ് എ സംഘടിപ്പിച്ചു വരുന്നത്. ഈ സംഗമത്തിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകൾ, അതിന്റെ പ്രൗഢിയും പങ്കാളിത്തവും മൂലം വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. സംഗമത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഓഫീസ് മുറിയിൽ സ്ഥാപിച്ചിരുന്ന ചിത്രങ്ങൾ ഒന്നൊഴിയാതെ നശിപ്പിച്ച നടപടിയും വേദനാജനകമാണെന്ന് എം.എൽ.എ പറഞ്ഞു. ഓഫീസ് മുറി തിരികെ ലഭിക്കുന്നതിനായി സർക്കാർ തലത്തിൽ ഒ.എസ്.എ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമന്നും ഉമ തോമസ് പറഞ്ഞു.

'ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎം വിശ്വസിക്കട്ടെ, സംഘപരിവാർ നാണിക്കുന്ന വർഗീയ പ്രചാരണം സിപിഎം നടത്തി: സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios