Asianet News MalayalamAsianet News Malayalam

പൊന്മുടിയിൽ മൂർഖനെ തുറന്നുവിടാൻ ബാഗ് തുറന്നപ്പോൾ കടിയേറ്റു; ചികിത്സയിലായിരുന്ന 'സർപ്പ' വൊളന്‍റിയർ മരിച്ചു

ഉടൻതന്നെ സഹപ്രവർത്തകർ ഷിബുവിനെ വിതുരയിൽ എത്തിച്ചു ആന്റിവെനം നൽകി. എങ്കിലും നില വഷളായി.

opened bag to release cobra bitten by snake in Ponmudi SARPA volunteer who was in treatment died
Author
First Published Oct 3, 2024, 10:58 AM IST | Last Updated Oct 3, 2024, 11:38 AM IST

തിരുവനന്തപുരം: മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്‍റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവിനെ  കഴിഞ്ഞ ദിവസമാണ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ്  അപ്രതീക്ഷിതമായി ഷിബുവിന് മൂർഖന്‍റെ കടിയേറ്റത്. ഷിബുവിന്‍റെ കൈയിൽ ആണ് കടിയേറ്റത്. 

ഉടൻതന്നെ സഹപ്രവർത്തകർ ഷിബുവിനെ വിതുരയിൽ എത്തിച്ചു ആന്റി വെനം നൽകി. എങ്കിലും നില വഷളായി. സഹപ്രവർത്തകർ സിപിആർ നൽകി ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിൽ എത്തിയ ഷിബുവിനെ ഇവിടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അപകട നിലയുടെ ആദ്യ ഘട്ടം തരണം ചെയ്തതാണ്. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിച്ചില്ല ചൊവ്വാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകൾ, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ; വിളിപ്പുറത്തുണ്ട് നിഷാദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios