Asianet News MalayalamAsianet News Malayalam

ഫ്ലവർ മില്ലിൽ ജീവനക്കാരി മാത്രം, എത്തിയത് അരി പൊടിക്കാനെന്ന വ്യാജേന; മാല പൊട്ടിച്ചോടിയ 35കാരനെ പൊക്കി പൊലീസ്

വിവരമറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചാലക്കുടി വിട്ടിട്ടില്ലെന്ന് ഉറപ്പായി.

only woman employee at flour mill man came to grind rice snatched her golden chain police caught 35 year old man
Author
First Published Oct 13, 2024, 8:55 PM IST | Last Updated Oct 13, 2024, 8:55 PM IST

തൃശൂര്‍: നോര്‍ത്ത് ചാലക്കുടിയിലെ ധാന്യങ്ങള്‍ പൊടിച്ച് നല്‍കുന്ന ഫ്‌ളവര്‍ മില്ലില്‍ കയറി ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് അറസ്റ്റിലായി. ചാലക്കുടി മഠത്തിപറമ്പില്‍ രാജന്‍ (35) ആണ് അറസ്റ്റിലായത്.

അരി പൊടിക്കാനെന്ന വ്യാജേന സ്‌കൂട്ടറിലെത്തിയ പ്രതി മില്ലിന്‍റെ അകത്ത് കടക്കുകയും ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന ജീവനക്കാരിയോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരിയുടെ മുഖം അമര്‍ത്തിപ്പിടിച്ച് കഴുത്തില്‍ നിന്നും ബലമായി സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചാലക്കുടി വിട്ടിട്ടില്ലെന്ന് ഉറപ്പായി. ലഭ്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ചാലക്കുടിയിലെ ഒരു ബാറിന്റെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. സ്വര്‍ണമാല ചാലക്കുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അടിപിടിയടക്കം മൂന്ന് ക്രിമിനല്‍ കേസുകള്‍ പ്രതിയുടെ പേരില്‍ നേരത്തെയുണ്ടെന്ന് പൊലീസ് അറിയിച്ചു.

കായൽ പുറമ്പോക്കിലെ രാത്രികാല വിൽപ്പനയെ കുറിച്ച് രഹസ്യ വിവരം, നിരീക്ഷണം; പിടിച്ചത് വാറ്റുചാരായവും കഞ്ചാവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios