തുടർ ചികിത്സ പ്രതിസന്ധിയിൽ, ബോട്ടിന് തീപ്പിടിച്ച് പൊള്ളലേറ്റ ലക്ഷദ്വീപ് സ്വദേശികളിലൊരാളെ കോട്ടയത്തേക്ക് മാറ്റി

ദേഹത്താകമാനം പൊള്ളലേറ്റ രണ്ട് പേരുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചിലവായതോടെ തുടര്‍ ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഒരാളെ കോട്ടയത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്

one patient who suffered burn injuries relocated to kottayam medical college

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ് റഫീഖ്(37) എന്നിവര്‍ക്കാണ് കഴിഞ്ഞ പത്താം തീയതിയുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ താജുല്‍ അക്ബറിനെയാണ് ഇന്നലെ പുലര്‍ച്ചെയോടെ ആംബുലന്‍സില്‍ കോട്ടയത്തേക്ക് മാറ്റിയത്. രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് ഒന്‍പതോടെ തീപ്പൊള്ളലേറ്റവരെ ചികിത്സിക്കുന്ന പ്രെത്യേക ഐസിയുവില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മഹമ്മദ് റഫീഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിന് സമീപം ചാലിയാറിന് മധ്യത്തിലായി നങ്കൂരമിട്ട 'അഹല്‍ ഫിഷറീസ് 2' എന്ന ഫൈബര്‍ ബോട്ടാണ് കത്തി നശിച്ചത്. ദേഹത്താകമാനം പൊള്ളലേറ്റ രണ്ട് പേരുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചിലവായതോടെ തുടര്‍ ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഒരാളെ കോട്ടയത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios