100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ...

തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്

one man protest against tree cutting in tirur SSM

മലപ്പുറം: തിരൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള മരം മുറിക്കുന്നതിനെതിരെ ഒറ്റയാൾ പ്രതിഷേധം. ഇതോടെ നാട്ടുകാര്‍ സമരക്കാരനെ നേരിടാനൊരുങ്ങി. പിന്നാലെ പൊലീസ് വന്നതോടെ സമരക്കാരൻ സ്ഥലം വിട്ടു. 

കഴിഞ്ഞ ദിവസം തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തിരൂർ സിറ്റി ജങ്ഷനിൽ നിന്ന് തിരൂർ ജില്ലാ ആശുപത്രി റോഡിലേക്ക് കയറുന്ന ഭാഗത്തുണ്ടായിരുന്ന നൂറിലധികം വർഷം പഴക്കമുള്ള കൂറ്റൻ ചീനി മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റുന്നതിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരം മുറിച്ചു മാറ്റുന്നതിനെതിരെ ഒറ്റയാൾ സമരവുമായി കോട്ട് ആലിൻചുവട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടി രംഗത്തെത്തിയതാണ് നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്. 

മരംവെട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അലവിക്കുട്ടി കുത്തിയിരിപ്പ് സമരം നടത്തി. നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും സമരത്തിനെതിരെ രംഗത്ത് വന്നതോടെ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തി. കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടം എത്തിയപ്പോൾ തിരൂർ പൊലീസെത്തി. ഇതോടെ സമരക്കാരൻ സ്ഥലം വിട്ടു. മരംമുറി പുനരാരംഭിക്കുകയും ചെയ്തു. 

'ടീച്ചറിനെ ഞങ്ങൾ മിസ് ചെയ്യും'; നൊമ്പരമായി ലിബിനയുടെ കത്ത്

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശി മരം മുറിച്ചുമാറ്റി. കൊമ്പുകള്‍ അടക്കം പലപ്പോഴായി മുറിഞ്ഞ് വീണ് സമീപത്തെ കടകൾക്കും കാൽനടക്കാർക്കും നിസ്സാര പരിക്കേറ്റിരുന്നു. കാലപ്പഴക്കത്താൽ അകം ദ്രവിച്ചതിനാൽ വൻ അപകടമുണ്ടാകാം എന്നതിനാലാണ് മരം മുറിക്കാൻ പിന്തുണച്ചതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ആ മരച്ചുവട്ടിൽ സ്ഥിരമായിരിക്കുന്നവർ, കഴിഞ്ഞ ദിവസം ഒത്തുകൂടി മരത്തിന് വിട നൽകുന്ന ചടങ്ങൊരുക്കിയിരുന്നു.

മരത്തിന്റെ കൊമ്പുകൾ അടക്കം എല്ലാം വെട്ടിമാറ്റി താഴ്ഭാഗം മാത്രമാണ് ബാക്കിയായി ഉണ്ടായിരുന്നത്. ഈ ഭാഗം വെട്ടാൻ തിങ്കളാഴ്ച രാവിലെ പണിക്കാര്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios