കുതിരാൻ തുരങ്കത്തിനുള്ളിൽ അപകടം, ഒരാൾ മരിച്ചു, രണ്ടാമത്തേയാൾ ചികിത്സയിൽ 

നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.

one dies in bike accident at kuthiran tunnel apn

തൃശൂർ :  കുതിരാൻ തുരങ്കത്തിനുള്ളിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടാമത്തെയാൾക്ക് ഗുരുതര പരിക്ക്. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് മരിച്ചത്. എളനാട് സ്വദേശി മിഥുൻ (17) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. 

Latest Videos
Follow Us:
Download App:
  • android
  • ios