ഡിഎംഒ ഓഫീസിൽ നാടകീയ രംഗങ്ങൾ; ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥർ, പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.

old officer not vacate chair for new dmo in kozhikode dmo office

തിരുവന്തപുരം: കോഴിക്കോട് ഡി എം ഒ ഓഫീസിൽ നാടകീയ രംഗങ്ങള്‍. ഒരേ സമയം രണ്ട് ഉദ്യോ​ഗസ്ഥര്‍ ഡി എം ഒ ആയി ഓഫീസിൽ എത്തിയതോടെയാണ് കസേരക്കായി വടംവലിയുണ്ടായത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിക്കുകയായിരുന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.

Also Read: 'ഈശ്വരനിലയ'ത്തിൽ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios