ക്ഷേത്രത്തിൽ താലപ്പൊലിയ്ക്ക് വന്നശേഷം കൈകഴുകാൻ പോയ വയോധികയെ കാണാതായി; സിസിടിവി നോക്കിയപ്പോൾ കണ്ടത് അപകടം
അപകടം നടന്ന സമയത്ത് ആരും അടുത്തുണ്ടായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയത്.
ചേർത്തല: ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടിൽ രഘുവരന്റെ ഭാര്യ സുധാമണി (80) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ എത്തിയിരുന്നു.
കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുരേത, സുരിജ, സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കൾ. മരുമക്കൾ - പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം