നിർമ്മാണത്തിലിരുന്ന വീടിന് തൊട്ടടുത്തെ ഷെഡിന് തീപിടിച്ചു, വയോധികൻ വെന്തുമരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്
ഭാര്യയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
കൽപ്പറ്റ: വയനാട്ടിൽ ഷെഡിന് തീ പിടിച്ച് ആദിവാസി വയോധികൻ മരിച്ചു. തരുവണ പാലിയാണയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ചാണ് വയോധികൻ മരിച്ചത്. വെള്ളൻ ( 80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയിയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വെള്ളനെ ഷെഡിൽ നിന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തീയണച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പൊള്ളലേറ്റ തേയിയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.