ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം; 40 പേർ പൊലീസ് കസ്റ്റഡിയിൽ
പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. വിവിധ ടീമുകളുടെ ജേഴ്സി ധരിച്ചാണ് ഒലവക്കോട് ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നത്
പാലക്കാട്: പാലക്കാട് ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തിൽ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന ആളുകളെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നോർത്ത് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തിവീശി സ്ഥലത്ത് നിന്ന് ആളുകളെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി. വിവിധ ടീമുകളുടെ ജേഴ്സി ധരിച്ചാണ് ഒലവക്കോട് ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നത്. സംഭവത്തിൽ ഇന്ന് കൂടുതൽ പൊലീസ് നടപടികൾ ഉണ്ടാവും.