പൊലീസ് മാത്രമല്ല മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കും, വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയതിൽ കേസ്

മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ബസ് ജീവനക്കാരോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.  

motor vehicle department case on student trapped inside hydraulic door of private bus thamarassery kozhikode

കോഴിക്കോട് : കോഴിക്കോട്ട് താമരശ്ശേയിൽ വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയ സംഭവത്തിൽ നടപടിക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും. ജീവനക്കാർക്കെതിരെ കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ബസ് ജീവനക്കാരോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്. കട്ടിപ്പാറ-താമരശ്ശേരി പാതയിൽ ഓടുന്ന ഗായത്രി ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. വേദനയായതോടെ, കരഞ്ഞ വിദ്യാർത്ഥിനിയെ കുറച്ചകലെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്നും ആരോപണം ഉയർന്നിരുന്നു. താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഇടപെടാൻ വൈകിയെന്ന ആരോപണവും ബന്ധുക്കൾ ഉയർത്തിയിരുന്നു. പിന്നാലെ പരാതി പരിശോധിച്ച് താമരശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു.  

വടം പൊട്ടി, അർജുന്റെ ലോറി ഇന്ന് കരയ്ക്ക് കയറ്റില്ല, നാളെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും, മൃതദേഹം മോർച്ചറിയിൽ 

 


 

Latest Videos
Follow Us:
Download App:
  • android
  • ios