4 ദിവസമായി വീട് അടച്ചിട്ട നിലയിൽ, അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; അമ്മയും മകനും മരിച്ച നിലയിൽ
മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി വീട് ഇവരുടെ തുറന്നിരുന്നില്ല.
തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാരാണ് കൗണ്‍സിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.