നിലമ്പൂർ യൂണിയൻ ഹോട്ടലിലെ ബിരിയാണി പാർസൽ, പൊലീസുകാരന് ലഭിച്ചത് ചത്ത പാറ്റ, ഹോട്ടൽ അടപ്പിച്ചു

നിലമ്പൂരിൽ പൊലീസുകാരൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ. ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം

mosquito found in parcel biriyani from nilambur union hotel shop closed 4 January 2025

മലപ്പുറം: നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്. പൊലീസുകാരൻ ഉടനടി നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു.

മസാല ദോശയിൽ ചത്ത പഴുതാര, പരാതിപ്പെട്ടിട്ടും അനക്കമില്ല, ഗുരുവായൂരിലെ ഇന്ത്യൻ കോഫി ഹൗസിനെതിരെ നടപടി

ഇതിനേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസര്‍ ജൂലിയുടെ നേത്യത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്‍കി. ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തിയാണ് ഹോട്ടൽ താത്കാലികമായി അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ബിരിയാണി പരിശോധിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios