25 വർഷമായി എബിവിപിയുടെ കുത്തക, തൃശൂര്‍ വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ സീറ്റൊഴികെ എല്ലാം പിടിച്ച് എസ്എഫ്ഐ
25 വർഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി.
തൃശൂർ: നീണ്ട വർഷത്തെ ഇടവേളക്കുശേഷം വിവേകാനന്ദ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. 25 വർഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി.
എസ് എഫ് ഐ യുടെ വൈസ് ചെയർപേഴ്സൻ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി പോയിരുന്നു. ഇതോടെ എ ബി വി പി യുടെ എൻ എസ് അഭിരാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ് എഫ് ഐ വിദ്യാർത്ഥിനികളെ രംഗത്തിറക്കിയാണ് മൽസരിച്ചത്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും, പഴഞ്ഞി എം ഡി കോളേജിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിവേകാനന്ദ കോളേജ് യൂണിയൻ ഭാരവാഹികൾ: ചെയർമാൻ വി എം.ആരതി ദേവി, ജനറൽ സെക്രട്ടറി പി കെ. നന്ദന, ജോ. സെക്രട്ടറി സി കെ.അരുണിമ, യൂ യൂ സി സുകൃത, ജനറൽ ക്യാപ്റ്റൻ ഒ എസ്.അഭിനവ്, എഡിറ്റർ പിഎം. റംലത്ത്, ഫൈനാട്സ് സെക്രട്ടറി പി ബി.ശ്രുതി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഭാരവാഹികൾ: ചെയർമാൻ - എം അനന്ദു കൃഷ്ണൻ, ജനറൽ സെക്രട്ടറി - സി വി മന്യ, വൈസ് ചെയർ പേഴ്സൺ - വി പി അനുശ്രീ, ജോയിൻ്റ് സെക്രട്ടറി - ഹർഫിയ, യുയുസിമാർ -, കെ എസ് അഖിനേഷ്, സി അനശ്വര, സ്റ്റുഡൻ്റ് എഡിറ്റർ - കെ എസ് കൃഷ്ണ, ഫൈൻ ആർട്ട്സ് സെക്രട്ടറി - വി എസ് ജ്യോതിക, ജനറൽ ക്യാപ്റ്റൻ - കെ എ അനന്തകൃഷ്ണൻ. ചരിത്ര വിജയം നേടിയ വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികൾ കുന്നംകുളം ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി.