ദുർഗ സ്റ്റാലിൻ വക 32 പവൻ കിരീടം മാത്രമല്ല, ലക്ഷങ്ങൾ വിലയുള്ള മെഷിനും; 'ശാപമോക്ഷം' കിട്ടുക ചന്ദനമുട്ടികൾക്ക്!

ചന്ദനമുട്ടികൾ വിൽക്കാനോ ലേലം ചെയ്യാനോ ഗുരുവായൂർ ദേവസ്വത്തിന് അനുവാദമില്ല. വനം വകുപ്പിനു മാത്രമേ അതിന് നിയമം അനുവദിക്കുന്നുള്ളു

MK Stalin Wife Durga Stalin visited guruvayurappan temple with gold crown and Sandalwood machine asd

തൃശൂർ: തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച കാര്യം ഏവരും അറിഞ്ഞിട്ടുണ്ടാകും. 32 പവൻ തൂക്കം വരുന്ന, പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടം മാത്രമല്ല ഗുരുവായൂരപ്പന് വഴിപാടായി ദുർഗ സ്റ്റാലിൻ സമർപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്ന ചന്ദനമുട്ടികൾക്ക് 'ശാപമോക്ഷം' ലഭിക്കാനുള്ള മെഷിനുമായാണ് അവർ എത്തിയത്. തേയ്മാനം മൂലം അരയ്ക്കാൻ കഴിയാതെ ഉപേക്ഷിച്ചതും ഗുരുവായൂർ ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നതുമായ ആയിരക്കണക്കിനു ചന്ദന മുട്ടികൾക്കാണ് ഇതോടെ ശാപമോക്ഷം ലഭിക്കുന്നത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മെഷിനാണ് ദുർഗ സ്റ്റാലിൻ, ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്.

ഓട്ടോയിൽ കളിക്കവെ അബദ്ധത്തിൽ മുന്നോട്ട് നീങ്ങി അപകടം; രാത്രി ഉപ്പയുടെ മുറിയിലെത്തി 'സമ്പാദ്യം' കൈമാറി, കൈയ്യടി

വർഷങ്ങളായി ഇവിടെ ചന്ദനമുട്ടികൾ കെട്ടിക്കിടക്കുകയായിരുന്നു. ചന്ദനമുട്ടികൾ വിൽക്കാനോ ലേലം ചെയ്യാനോ ഗുരുവായൂർ ദേവസ്വത്തിന് അനുവാദമില്ല. വനം വകുപ്പിനു മാത്രമേ അതിന് നിയമം അനുവദിക്കുന്നുള്ളു. വനം വകുപ്പിൽ നിന്നു കിലോഗ്രാമിനു 17,000 രൂപ വില നൽകിയാണ് ചന്ദനത്തടികൾ ദേവസ്വം വാങ്ങിയത്. തേഞ്ഞതും അരയ്ക്കാൻ കഴിയാതെ ഉപേക്ഷിച്ച തുമായ ചന്ദന മുട്ടികൾ വനം വകുപ്പ് വാങ്ങുമ്പോൾ ലഭിക്കുക കിലോഗ്രാമിനു 1000 രൂപ മാത്രം. അതിനാലാണ് അവ കെട്ടിക്കിടക്കാൻ കാരണം. കോടികൾ വില വരുന്ന ഗുരുവായൂരിലെ ഈ ചന്ദന മുട്ടികൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മെഷിനാണ് തമിഴ് നാട് മുഖ്യമന്ത്രിയുടെ ഭാര്യ കണ്ണന് സമർപ്പിച്ചത്.

തൃശൂർ പൂത്തോളിലെ ആർ എം സത്യം എൻജിനീയറിംഗ് ഉടമ കെ എം രവീന്ദ്രൻ രൂപ കൽപ്പന ചെയ്ത് നിർമ്മിച്ച ഈ മെഷിനിൽ ചന്ദനമുട്ടി തേഞ്ഞ് നിശ്ശേഷം ഇല്ലാതാകും വരെ ഉപയോഗിക്കാമെന്നതാണ് സവിശേഷത. ദീർഘകാലമായി ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്ന ചന്ദനമുട്ടികളെല്ലാം ഇനി നന്നായി അരഞ്ഞ് ഭക്തർക്ക് പ്രസാദമായി ലഭിക്കും.

ഇന്ന് രാവിലെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ മനോജ് കുമാർ പി എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും കാണിക്കയർപ്പിച്ചു. തുടർന്ന് ഗുരുവായൂരപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ തങ്ങിയ ദുർഗ്ഗാ സ്റ്റാലിൻ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം താൻ സമർപ്പിച്ചപൊന്നിൻ കിരീടമണിഞ്ഞ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ദർശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ദുർഗ്ഗാ സ്റ്റാലിനും ഭക്തർക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന പ്രസാദം ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios