പാർക്കിങ്ങും പൊതു സ്റ്റേജും ടൈലിട്ട നടപ്പാതയും അടക്കം ധർമടത്തെ എടക്കാടിന് പുതിയമുഖം; മന്ത്രി ഉദ്ഘാടനം ചെയ്തു
പാര്‍ക്കിങ്ങും പൊതു സ്റ്റേജും ടൈൽ പതിച്ച നടപ്പാതയും ഓടയും അടക്കം ധര്‍മടത്തെ എടക്കാടിന് പുതിയമുഖം; മന്ത്രി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ ചെറുപട്ടണങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എടക്കാട് ടൗണിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും സുന്ദരമായി കാത്ത് സൂക്ഷിക്കുന്ന ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കോട്ടം, എടക്കാട്, പനയത്താംപറമ്പ്, വെള്ളച്ചാൽ എന്നീ ടൗണുകൾ രണ്ടേ കാൽ കോടി രൂപ ചിലവിൽ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച എടക്കാട് ടൗൺ നവീകരിച്ചത്. റോഡിന് ഇരുഭാഗത്തും ഓവുചാലും, അര കിലോമീറ്റർ നീളത്തിൽ ടൈൽ പതിച്ച നടപ്പാത നിർമ്മിച്ചും കമ്പിവേലി സ്ഥാപിച്ചും കാൽനടയാത്രയും സുരക്ഷിതമാക്കി.
റോഡരികിൽ പാർക്കിംഗ് സൗകര്യവും പൊതു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. അലങ്കാരതൂണുകളും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും ബസ് ഷെൽട്ടറും സ്ഥാപിച്ചു. കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പിവി പ്രേമവല്ലി അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ് ഡിവിഷൻ അസി. എഞ്ചിനിയർ സി നിഷാദ് ശേഖർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിപി സമീറ, വി ശ്യാമള ടീച്ചർ, സംഘാടക സമിതി കൺവീനർ സി.പി മനോജ്, ജോയിന്റ് കൺവീനർ ഒ.സത്യൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഗിരീശൻ, സി.ഒ. രാജേഷ് പി. ഹമീദ് മാസ്റ്റർ, ആർ. ഷംജിത്ത്, കെ.കെ. മഗേഷ്, കെ.ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ തിരുവനന്തപുരത്തെ നിശ്ചിത സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു