ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി
ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി. മദ്യപിച്ചെത്തിയവർ തമ്മിലുള്ള വാക്കേറ്റം തല്ലിൽ കലാശിക്കുകയായിരുന്നു
കൊച്ചി: ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി. മദ്യപിച്ചെത്തിയവർ തമ്മിലുള്ള വാക്കേറ്റം തല്ലിൽ കലാശിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പൊലീസുകാർ നോക്കി നിൽക്കെ ആയിരുന്നു പൊരിഞ്ഞ തല്ല് നടന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും മദ്യപിച്ചെത്തിയ ചിലരാണ് തമ്മിലടിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഏറെ നേരം തുടർന്ന അടിപിടി തടയാൻ പൊലീസെത്തിയിട്ടും രണ്ട് കൂട്ടരും തല്ല് നിർത്തിയില്ല. പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലും ഇവർ ആക്രമണം തുടരുകയായിരുന്നു. ഒടുവിൽ ഏറെ പണിപെട്ടാണ് പൊലീസും മറ്റ് ചില നാട്ടുകാരും ചേർന്ന് ഇരുകൂട്ടരേയും പിടിച്ചുമാറ്റിയത്.
"