ഫെയ്‌സ്ബുക്കിൽ പരിചയം, പിന്നാലെ പ്രണയം: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവ് ശിക്ഷ
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്
പാലക്കാട്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് 20 വർഷം തടവ് ശിക്ഷ. വിധിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.