ഒരു മാസത്തിനിടെ നടന്ന 12ാമത്തെ അപകടം: പാറശാലയിൽ ബൈക്ക് യാത്രികനെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചു; പരുക്ക്

പാറശാല പരശുവയ്ക്കലിൽ സ്ഥിരം അപകടസാധ്യതാ മേഖലയിൽ ഇന്നലെ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക് യാത്രികന് പരുക്കേറ്റു

man injured in Bike ambulance accident at Parassala

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ അപകടത്തിൽ യുവാവിന് പരുക്കേറ്റു. ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ അപകടനില തരണം ചെയ്തു. എങ്കിലും സ്ഥിരം അപകടമേഖലയായി ഇവിടം മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒരു മാസത്തിനിടെ പരശുവയ്ക്കലിൽ നടന്ന 12ാമത്തെ അപകടമാണ് ഇത്. കാൽനടയാത്രക്കാരിയായ വയോധിക കഴിഞ്ഞ ആഴ്ച ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios