പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് പുലർച്ചെ

പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Man found dead on railway tracks near Pattambi railway station

ഷൊർണൂർ: പട്ടാമ്പിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. പട്ടാമ്പി റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം.   മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള വിവരമനുസരിച്ച് കരിമ്പുഴ സ്വദേശി സി. വേലായുധൻ ആണ് മരിച്ചതെന്നാണ് സംശയം. ഇന്ന് പുലർച്ചെയാണ് മൃതദ്ദേഹം ട്രാക്കിൽ കണ്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More : യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു 

അതിനിടെ സീബ്രാ ലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെസ്വകാര്യ ബസ്  ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.  കോഴിക്കോട് ചെറുവണ്ണൂരില്‍ നിന്നുള്ള നടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ചെറുവണ്ണൂര്‍ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസ് ഇടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാവാൻ പറഞ്ഞിട്ടുണ്ടെന്നും എംവിഡി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios