തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു
ശക്തികുളങ്ങര ചേരിയിൽ സ്വദേശി രാജൻ(68)ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ശക്തികുളങ്ങര തലയ്ക്കാട്ട് സ്വദേശി രാജനാണ് മരിച്ചത്. 68 വയസായിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങിൽ നിന്നും ഓല വെട്ടുന്നതിനിടെ വെട്ടുകത്തി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് നിലത്ത് വീണ രാജനെ ഉടൻ ആശ്രാമം
ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8