നെയ്യാറിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി
കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തുന്നതിനിടെ ഇയാൾ നിലതെറ്റി താഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
തിരുവനന്തപുരം: നെയ്യാർ കൊമ്പയിൽ ജലാശയത്തിൽ കാണാതായ കടത്തുകാരൻ കൃഷ്ണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്. കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തുന്നതിനിടെ ഇയാൾ നിലതെറ്റി താഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. നെയ്യാർ ഡാം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കൃഷ്ണൻ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇരുട്ടു പരന്നതിനാൽ തെരച്ചിലിന് തടസമായി. ഇന്ന് സ്‌കൂബ സംഘത്തെ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; കോട്ടയത്തെ പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്കും അസാധാരണ നിര്‍ദ്ദേശം
അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ റബര്‍ തോട്ടത്തില്‍ കണ്ടെത്തി
കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. രണ്ട് വയസ്സുകാരനെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും. എന്നാൽ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവൻ നാടൊട്ടാകെ തെരഞ്ഞ ഫർഹാൻ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല നാട്ടുകാർക്കും പൊലീസിനും.
രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫർഹാൻ രാത്രി മുഴുവൻ റബ്ബർ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.