തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു
സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്.
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്.
കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നാണ് പ്രകാശന്‍ മരണപ്പെട്ടത്.
Read More : വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു