രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ
30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കൊട്ടാരക്കര ഇളമാട് സ്വദേശി ശശിധരൻ ആണ് അറസ്റ്റിലായത്.
കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് സ്വദേശി ശശിധരൻ (55) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ രാജേഷ്.കെ.എസ്സ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ് റ്റി.എസ്സ്, സിവിൽ എക്സൈസ് ഓഫീസർ നിഖിൽ.എം.എച്ച്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അജയകുമാർ.എം.എസ്സ് എന്നിവരും പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ തൃശ്ശൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ പാറളം സ്വദേശി ഷാബിൻ (26) ആണ് പിടിയിലായത്. ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെകർ(ഗ്രേഡ്) സുരേഷ്‌കുമാർ.കെ.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സന്തോഷ് ബാബു, സിജോമോൻ, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം