കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

man arrested with 6 kilogram ganja in kollam

കൊല്ലം: കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.  കല്ലുവാതുക്കൽ സ്വദേശി ആരോമലിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ സിബി സിറിൽ, പ്രിവന്റീവ് ഓഫീസർമാരായ  ആരോമൽ, ബിജോയ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

മറ്റൊരു സംഭവത്തിൽ കോട്ടയം ടൗണിൽ 1.202 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. ഉമർ ഫാറൂക്ക് എന്നയാളെയാണ്  കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി.സിബിയും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ആനന്ദരാജ്, ബി. സന്തോഷ്‌ കുമാർ, കോട്ടയം ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നന്ദ്യാട്ട്, പ്രിവന്റ്റീവ് ഓഫീസർ ടി.എ ഹരികൃഷ്ണൻ, കമ്മീഷണർ സ്‌ക്വാഡ് അംഗം എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനസ്മോൻ സി.കെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios