കൽപ്പറ്റ സ്റ്റാൻഡിൽ ട്രോളി ബാഗുമായി ഒരാൾ, സംശയം തോന്നി പൊലീസ് വളഞ്ഞു; ഉള്ളിൽ 10 കിലോ കഞ്ചാവ്, പ്രതി പിടിയിൽ

കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്‌പദമായി കണ്ട ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

man arrested with 10 kg of cannabis from kalpetta bus stand

കൽപ്പറ്റ: വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ്(50) നെയാണ് ജില്ലാ  നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്. 

പിടിയിലായ അനീസിന് വയനാട് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്‌പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്.

അനീസിന്‍റെ ട്രോളി ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം  വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.

Read More :  തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ നീല ബാഗ്, ഉടമസ്ഥനില്ല: തുറന്നപ്പോൾ കിട്ടയത് 10 കിലോ കഞ്ചാവ്!

Latest Videos
Follow Us:
Download App:
  • android
  • ios