വൈദികനെന്ന വ്യാജേന വീട്ടിൽ കയറി മാല മോഷ്ടിച്ചയാൾ പിടിയിൽ; പൊലീസുകാർക്ക് നേരെ വിസർജ്യം വാരിയെറിഞ്ഞ് പരാക്രമം

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു.

man arrested who theft gold chain pretending to be fraud priest and in pathanamthitta

പത്തനംതിട്ട: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വൃദ്ധയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതിയുടെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. ലോക്കപ്പിനുള്ളിൽ നിന്ന് പൊലീസുകാരുടെ നേർക്ക് വിസർജ്യം എറിഞ്ഞായിരുന്നു പരാക്രമം. 

പത്തനംതിട്ട ഏനാദിമംഗലത്ത് കഴിഞ്ഞ ദിവസമായിരുന്നു വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രതി മോഷണം നടത്തിയത്. 30ന് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി - മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും അറിയിച്ചു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടുകയായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios