ബിനാമി പേരിൽ നാല് ജില്ലകളിൽ കള്ള് ഷാപ്പ്, പവറ് കൂട്ടാൻ സ്പിരിറ്റും, 60 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി
ബിനാമി ഇടപാടിൽ കള്ള് ഷാപ്പ് നടത്തിയ ആളുടെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ബിനാമി ഇടപാടിൽ നടത്തിയിരുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ റദ്ദാക്കി. 12 ഗ്രൂപ്പുകളിലായി നടത്തിയിരുന്ന 60 ഷോപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാള്‍ക്ക് രണ്ട് ഗ്രൂപ്പുകളാണ് പരമാവധി നടത്താൻ കഴിയുന്നത്. എന്നാൽ തൃശൂർ സ്വദേശി ശ്രീധരൻ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലായി ബിമാനപ്പേരിൽ 12 ഗ്രൂപ്പകളാണ് നടത്തിയത്.
ബിമാനപ്പേരിൽ ഷാപ്പുകള്‍ നടത്തുന്നതു കൂടാതെ കളളിൽ ചേർക്കാനായി സ്പിരിറ്റ് ഇവിടേക്ക് കൊണ്ടുവരുന്നതും എക്സൈസ് തെക്കൻ മേഖല ഇൻറലിജൻസ് അസി.കമ്മീഷണർ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് എക്സൈസ് ഇൻറലിജൻസ് അസി.കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. കൊല്ലത്തുള്ള ശ്രീദരന്റെ ബിനാമി സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്ക് പരിശോധിച്ചപ്പോഴാണ് കള്ളിൽ കലർത്താൻ സ്പരിറ്റ് എത്തിച്ചതിന് പണം കൈമാറിയിരുന്നതായി കണ്ടെത്തിയത്.
ആയ തസ്തികയിൽ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് അഞ്ചാം തീയതി പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തെരഞ്ഞെടുക്കുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.