നാമനിര്‍ദേശ പത്രികയില്‍ ബാധ്യത വെളിപ്പെടുത്തിയില്ല; കുന്ദമംഗലത്ത് യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ വിജയം അസാധുവാക്കി

ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ഇതേ വാര്‍ഡില്‍ മത്സരിച്ച ജിനിഷ കണ്ടില്‍, രജനി പുറ്റാട്ട് എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു.

liability not disclosed in the nomination; The victory of the UDF panchayat members cancelled

കോഴിക്കോട്: നാമനിര്‍ദേശ പത്രികയില്‍ സാമ്പത്തിക ബാധ്യത വിവരങ്ങള്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് രണ്ട് പഞ്ചായത്ത് അംഗങ്ങളുടെ വിജയം കോടതി റദ്ദാക്കി. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികളായ 10ാം വാര്‍ഡ് മെംബര്‍ ജിഷ ചോലക്കമണ്ണില്‍, 14ാം വാര്‍ഡ് മെംബര്‍ പി. കൗലത്ത് എന്നിവരുടെ വിജയമാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ജോമി അനു ഐസക്ക് അസാധുവാക്കിയത്. 2010-2015 കാലയളവില്‍ വാര്‍ഡുകളില്‍ പദ്ധതികള്‍ നിര്‍വഹിച്ചതിലും മറ്റും വരുത്തിയ വീഴ്ചകള്‍ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More... 'കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് കിട്ടും', ഇടുക്കിയിലെ കേസിൽ പണം കൈമാറാൻ പറഞ്ഞ നഗരസഭാ ചെയര്‍മാൻ രണ്ടാം പ്രതി

തുടര്‍ന്ന് ഇതിലൂടെയുണ്ടായ സാമ്പത്തിക നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്നു തന്നെ ഈടാക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഓരോ അംഗത്തിനും 40259 ബാധ്യതയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിവരം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചില്ലെന്ന പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ഇതേ വാര്‍ഡില്‍ മത്സരിച്ച ജിനിഷ കണ്ടില്‍, രജനി പുറ്റാട്ട് എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു. പരാതിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ബി.വി ദീപു, സോഷിബ, ഇ.കെ ശില്‍പ എന്നിവര്‍ ഹാജരായി.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios