മുതലപ്പൊഴിയിൽ വൈകിട്ടും ബാർജ് തിരയിൽപെട്ടു, പുലിമുട്ടിലേക്ക് ഇടിച്ചു കയറി, കുടുങ്ങിയിരിക്കുന്നത് 2 ബാര്‍ജുകള്‍

 വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കൂറ്റൻ ബാർജ് ആണ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്.  

Later in the evening barge was caught  sea and crashed embankment

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ഒരു ബാർജ് കൂടി തിരയിൽപെട്ട് അപകടം. വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കൂറ്റൻ ബാർജ് ആണ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. അഴിമുഖത്ത് വെച്ച് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് ബാർജിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

രാവിലെയും ഒരു ബാർജ്ജ് തിരയിൽ പെട്ട് കുടുങ്ങിയിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് ആണ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടത്. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ  നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios