മുകളിലെ നിലയിലെ സംഭവം താഴെ വീട്ടമ്മ അറിഞ്ഞില്ല, മകനെത്തിയപ്പോൾ അലമാര കുത്തിപ്പൊളിച്ച നിലയിൽ കണ്ടു, വൻകവർച്ച

തൃശൂർ കുന്നംകുളത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ  സ്വർണമാണ് മോഷണം പോയത്. 

kunnamkulam gold robbery police start investigation

തൃശൂർ: തൃശൂർ കുന്നംകുളത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച. തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 35 പവൻ  സ്വർണമാണ് മോഷണം പോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കുന്നംകുളം - തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലുള്ള ശാസ്ത്രി നഗറിൽ റിട്ട. സർവ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രൻറെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുകളിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവ സമയത്ത് ചന്ദ്രന്റെ ഭാര്യ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

ഇവർ താഴത്തെ ഒരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും മുകളിൽ സംഭവിച്ചത് ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടിൽ പോയിരുന്ന ഇവരുടെ മകൻ കാർത്തിക് ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച നിലയിലാണ്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ആരാണ് മോഷണം നടത്തിയത് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios