സഞ്ചരിക്കും മൊബൈല്‍ വാഷിംങ്ങ് സര്‍വ്വീസുമായി ഇടുക്കിയിലെ കുടുംബശ്രീ പ്രവർത്തകർ
മാരുതിയുടെ ഇകോ വാഹനത്തില്‍ സഞ്ചരിക്കും വാഹന വാഷിംങ്ങ് യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. ജില്ലയില്‍ ആദ്യമായാണ് ഇത്തരം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇടുക്കി: ജില്ലയില്‍ ആദ്യമായി മൊബൈല്‍ വാഷിംങ്ങ് യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. മൂന്നാര്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് സഞ്ചരിക്കുന്ന മൊബൈല്‍ വാഷിംങ്ങ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം എംഎല്‍എ അഡ്വ. എ രാജ നിര്‍വ്വഹിച്ചു.
മാരുതിയുടെ ഇകോം വാഹനത്തില്‍ 13 ലക്ഷം രൂപ മുടക്കിയാണ് മൂന്നാര്‍ മൂലക്കടയില്‍ പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ കുടുംബശ്രീ പ്രവര്‍ത്തക സുഗന്ധി സഞ്ചരിക്കുന്ന വാഷിംങ്ങ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ വെള്ളത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ അതിവേഗം വ്യത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജില്ലയില്‍ ആദ്യമായി ആരംഭിച്ച വാഷിംങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ദേവികുളം എംഎല്‍എ അഡ്വ. എ രാജ നിര്‍വ്വഹിച്ചു. ചെറിയ വാഹനങ്ങള്‍ക്ക് 499 രൂപയും വലിയ വാഹനങ്ങള്‍ക്ക് 600 റൂം അതിന് മുകളിലുമാണ് പണം ഈടാക്കുന്നത്. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മൂന്നാറില്‍ ആദ്യമായി ആരംഭിച്ച പദ്ധതിക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഭര്‍ത്താവ് പേച്ചിമുത്തുവാണ് വാഹത്തിന്റെ സാരതി.