Asianet News MalayalamAsianet News Malayalam

കണ്ടക്ടർ ടോയ്‍ലറ്റിൽ പോയി വന്നപ്പോൾ ടിക്കറ്റ് മെഷീൻ കാണാതായി, കണ്ടെത്തിയത് 22കാരന്‍റെ മുറിയിലെ അലമാരയിൽ നിന്ന്

ബിജുവിന്‍റെ വീട്ടിലെ മുറിയിലെ അലമാരയില്‍ നിന്ന് മെഷീന്‍ കണ്ടെടുത്തു.

KSRTC bus conductor went to toilet ticket machine missing after investigation found the thief
Author
First Published Sep 30, 2024, 11:09 AM IST | Last Updated Sep 30, 2024, 11:09 AM IST

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി ബസില്‍ ടിക്കറ്റ് കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീന്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വയനാട്ടിലെ പച്ചാടി കിടങ്ങനാട് സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്. 

സെപ്തംബർ 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന, ബത്തേരി - പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് ബിജു ഇ-മെഷീന്‍ മോഷ്ടിച്ചത്. കണ്ടക്ടര്‍ സീറ്റിന്റെ മുകളിലെ റാക്ക് ബോക്സില്‍ മെഷീന്‍ വെച്ച ശേഷം ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ബിജുവിനെ പിടികൂടിയത്. 

തുടര്‍ന്ന് ബിജുവിന്‍റെ വീട്ടിലെ മുറിയിലെ അലമാരയില്‍ നിന്ന് മെഷീന്‍ കണ്ടെടുത്തു. ബിജുവിനെ ശനിയാഴ്ച നാലാം മൈലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എസ് ഐ മാരായ രാംദാസ്, ദേവദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സുബീഷ്, പ്രവീണ്‍, ഫൗസിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ വാഹന പരിശോധനക്കിടെ പിടിവീണു; കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios