കെഎസ്ഇബി സുവർണ്ണാവസരം, പരിമിതകാലത്തേക്ക്! വൈദ്യുതി ബില്ലിൽ സുപ്രധാന അറിയിപ്പ്; കുടിശ്ശികക്ക് വൻ പലിശയിളവ്
രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാമെന്നതടക്കം നിരവധി പ്ലാനുകളാണ് കെ എസ് ഇ ബി പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ സുപ്രധാന അറിയിപ്പുമായി കെ എസ് ഇബി. വൈദ്യുതി ബില്ല് കുടിശ്ശികയുള്ളവർക്ക് തീർക്കാൻ സുവർണ്ണാവസരം പ്രഖ്യാപിച്ചിരിക്കുകയാണ് കെ എസ് ഇ ബി. പരിമിതകാലത്തേക്കു മാത്രമായിരിക്കും ഈ സുവർണ്ണാവസരം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കെ എസ് ഇ ബി കുടിശ്ശികയുള്ളവർക്ക് സുവർണാവസരം പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കുടിശ്ശികയുള്ളവർ എത്രയും വേഗം ഈ അവസരം ഉപയോഗിക്കേണ്ടതാണ്. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാമെന്നതടക്കം നിരവധി പ്ലാനുകളാണ് കെ എസ് ഇ ബി പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശികയുള്ളവർക്കുള്ള സുവർണാവസരം സംബന്ധിച്ച എല്ലാ വിവരങ്ങളും ചുവടെ അറിയാം.
കാണം വിൽക്കാതെ ഓണമുണ്ണാം! 60 ലക്ഷത്തോളം മലയാളികളുടെ കൈപിടിച്ച് സർക്കാർ, 1762 കോടി രൂപ അനുവദിച്ചു
കെ എസ് ഇ ബി അറിയിപ്പ് പൂർണരൂപത്തിൽ
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം.
രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം.
റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.
ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.
15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രം.
അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രം.
രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രം.
വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്.
മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കും
ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രം.
വിശദവിവരങ്ങൾക്ക് കെ എസ് ഇ ബി വെബ്സൈറ്റ് സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം