എന്തൊരു വേഗം! മിന്നൽ എന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകും; വെറും 25 മിനിറ്റിൽ വൈദ്യുതി കണക്ഷൻ എത്തിച്ച് കെഎസ്ഇബി

മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി നടപ്പാക്കുന്ന ഉപഭോക്തൃ സേവനവാരാചരണ പരിപാടിയുടെ ഭാഗമായി അപേക്ഷിച്ച് രണ്ടു മണിക്കൂറിനകം വൈദ്യുതി കണക്ഷൻ നൽകി പയ്യന്നൂർ കെ എസ് ഇ ബിയും മാതൃകയായി

KSEB delivers electricity connection in just 25 minutes

കാസര്‍കോട്: ഉപഭോക്തൃ സേവന വാരാചരണത്തിന്‍റെ ഭാഗമായി മിന്നല്‍ വേഗത്തില്‍ വൈദ്യുതി കണക്ഷൻ നല്‍തി കെ എസ് ഇ ബി. കാസര്‍കോട് വെള്ളരിക്കുണ്ട് 25 മിനിറ്റിലാണ് വൈദ്യുത കണക്ഷൻ നല്‍കിയത്. വ്യാഴാഴ്ച  ഉച്ചയ്ക്ക് 12:20 ന് പാവൽ സ്വദേശി നജിമുദീൻ എം ടി പി സമർപ്പിച്ച പുതിയ കണക്ഷനുള്ള അപേക്ഷയിൽ ഉപഭോക്തൃ സൗഹൃദപരമായി എല്‍ ടി പാക്കേജ് പ്രകാരം 25 മിനിട്ട് കൊണ്ട് (12:45ന്)  നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ജീവനക്കാർ വൈദ്യുതി എത്തിച്ചു.

മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി നടപ്പാക്കുന്ന ഉപഭോക്തൃ സേവനവാരാചരണ പരിപാടിയുടെ ഭാഗമായി അപേക്ഷിച്ച് രണ്ടു മണിക്കൂറിനകം വൈദ്യുതി കണക്ഷൻ നൽകി പയ്യന്നൂർ കെ എസ് ഇ ബിയും മാതൃകയായി. ഉപഭോക്തൃ സേവന വാരത്തിന്‍റെ ഭാഗമായി പോസ്റ്റ് ആവശ്യമില്ലാത്ത വൈദ്യുതി കണക്ഷനുകൾ മറ്റു നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കിൽ 24 മണിക്കൂറിനകം നൽകണമെന്ന നിർദ്ദേശം സംസ്ഥാനാടിസ്ഥാനത്തിൽ നൽകിയിരുന്നു.

ഉത്തരമലബാർ ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ നിർദ്ദേശിച്ചതനുസരിച്ചാണ്  'മിന്നൽ കണക്ഷൻ' എന്ന  പദ്ധതി പയ്യന്നൂർ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസിൽ നടപ്പാക്കിയത്. ഈ  പദ്ധതിയിൽ വയറിംഗ് പൂർത്തിയായി ആവശ്യമായ രേഖകളടക്കം സമർപ്പിച്ച് നൽകുന്ന സർവ്വീസ് കണക്ഷൻ അപേക്ഷ അതേ ദിവസം തന്നെ പരിശോധിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും പണമടച്ച് അപ്പോൾ തന്നെ കണക്ഷൻ നൽകുകയും ചെയ്യും. 'മിന്നൽ കണക്ഷൻ' പ്രകാരമുള്ള ആദ്യ കണക്ഷൻ മമ്പലം എഫ്സിഐ ഗോഡൗണിന് സമീപത്തുള്ള മനീഷിന് വീട് നിർമ്മാണത്തിനായാണ് നൽകിയത്. പയ്യന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പ്രകാശൻ എ വി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. 

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios