ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകൾ, പിന്നെ അരയ്ക്ക് മുകളിലെ ഭാഗം; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞു

ഇയാളെ  കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. 

koyilandy burned dead body identified apn

കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യയെത്തിയാണ്  സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു. 

ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വെച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. 

മൃതദേഹഭാ​ഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
 
ദുർഗന്ധത്തെ തുടർന്നാണ് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആദ്യം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.  ഈ പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളു. ഈ വീട്ടിലുള്ള സിസിടിവി പരിശോധിക്കാനാണ് നീക്കം . പൊലീസ് നായയെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന തുടരുകയാണ്. 

ആനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത! കേരളത്തിൽ ആനകൾക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിഗണനയിലെന്ന് മന്ത്രി

കത്തിക്കരിഞ്ഞ മൃതദേഹം


 

Latest Videos
Follow Us:
Download App:
  • android
  • ios