അഞ്ചൽ കൊലക്കേസ്: നിർണായക വിവരം നൽകിയത് കേരള പൊലീസ്; സിബിഐക്ക് വഴികാട്ടി ഇൻ്റലിജൻസ് വിഭാഗം

മുഖ്യപ്രതി ദിബിൽ കുമാറിൻ്റെ 18 വർഷം മുമ്പുള്ള ഫോട്ടോ ടെക്നിക്കൽ ഇൻ്റലിജൻസ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കിൽ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി.

kollam anchal murder More details out Kerala Police gave Important information to arrest accused

കൊല്ലം: അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ നിർണായ വിവരം നൽകിയത് കേരള പൊലീസ്. മുഖ്യപ്രതി ദിബിൽ കുമാറിൻ്റെ മേല്‍വിലാസം ഉൾപ്പെടെ കണ്ടെത്തിയത് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചാണ്. മുഖ്യപ്രതി ദിബിൽ കുമാറിൻ്റെ 18 വർഷം മുമ്പുള്ള ഫോട്ടോ ടെക്നിക്കൽ ഇൻ്റലിജൻസ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കിൽ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തിൽ മറ്റൊരു പേരിൽ പോണ്ടിച്ചേരിയിൽ താമസിക്കുകയായിരുന്നു പ്രതി. എഡിജിപി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതികളാണെന് തിരിച്ചറിഞ്ഞു. ഈ വിവരം സിബിഐക്ക് കൈമാറുകയായിരുന്നു.

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിബിൽ കുമാറിൽ നിന്ന് ഗർഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാൽ പിത്യത്വം ഏറ്റെടുക്കാൻ ഇയാൾ തയാറായില്ല. രഞ്ജിനിയും കുടുംബവും നിയമവഴി തേടുന്നു. സൈന്യത്തിൽ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിബിൽ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊല്ലുന്നു. പൊലീസെത്തുന്പോഴേക്കും പ്രതികൾ കാണാമറയത്തെത്തിയിരുന്നു. ഒടുവില്‍ രഞ്ജിനിയുടെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം 2008 സിബിഐ ചെന്നൈ യൂണിറ്റ് കേസ് എറ്റെടുത്തു. തുടര്‍ന്ന് 18 വര്‍ഷം  സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios