വീടുപൂട്ടി യാത്രപോകാൻ പേടിയാണോ ? പൊല്ലാപ്പാകാതിരിക്കാൻ 'പോല്‍-ആപ്പിൽ' അറിയിക്കൂ, 14 ദിവസം വരെ പൊലീസ് കാവൽ

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇങ്ങനെ വിവരം നല്‍കണം. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണ്. 

Kerala police will offer two-week-long surveillance support for locked houses to those who request the service online pol-app

തിരുവനന്തപുരം: മോഷ്ടാക്കളെ പേടിച്ച് വീട് പൂട്ടി യാത്ര പോകാൻ കഴിയാത്തവരാണോ നിങ്ങൾ, എന്നാൽ ഇനി സമാധാനത്തോടെ സകുടുംബം അവധിക്കാല യാത്ര പ്ലാൻ ചെയ്തോളൂ. അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ക്ക് സുരക്ഷയൊരുക്കാൻ പൊലീസിന്‍റെ പോൽ- ആപ്പുണ്ട്. വീടു പൂട്ടി യാത്ര പോകുന്ന കാര്യം പൊലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ്  ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെങ്കിലും ഇങ്ങനെ വിവരം നല്‍കണം. ഏഴു ദിവസം മുന്‍പുവരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. യാത്രപോകുന്ന ദിവസങ്ങള്‍, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.  പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണ്.  ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios