വാടക വീട്ടിലെത്തിച്ചതായി രഹസ്യ വിവരം പൊലീസിന് കിട്ടി, എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവ്, അറസ്റ്റ്
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് : തിരുവമ്പാടിയില്‍ വാടക വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടരഞ്ഞി സ്വദേശി ആബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരാണ് പിടിയിലായത്. വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.