ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധം, 10 ബാങ്കിൽ വ്യാജ അക്കൌണ്ട്, ചേർത്തലയിൽ തട്ടിയത് 7.5 കോടി! നിർണായക അറസ്റ്റ്

2022-മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പു രംഗത്തു സജീവമായ നിര്‍മ്മല്‍ ജയിന്‍ ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ക്ക് പത്തോളം ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളതായും ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Kerala police arrested the mastermind behind who looted Rs 7.65 crore from a doctor couple from Cherthala in an online fraud scheme

ചേര്‍ത്തല: ചേർത്തലയിലെ ഡോക്ടര്‍ദമ്പതിമാരില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 7.5കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ പിടിയിലായതോടെ കേസിൽ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്. രാജസ്ഥാന്‍ പാലി സ്വദേശി നിര്‍മ്മല്‍ ജയിനെ(22)യാണ് ജില്ലാ ക്രൈബ്രാഞ്ച് രാജസ്ഥാനിലെ ജോജോവാറില്‍ നിന്നും പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ്  നിര്‍മ്മല്‍ ജയിന്‍. അറസ്റ്റ് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ കേസിലെ പ്രധാനിയായ മഹാരാഷ്ട്ര സ്വദേശി ഭഗവാന്‍ റാമിനെയും ക്രൈംബ്രാഞ്ച് കഴിഞ്ഞമാസം പിടികൂടിയിരുന്നു. കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്ന ചേര്‍ത്തല പൊലീസ്, സംഭവത്തില്‍ കണ്ണികളായ ഏതാനും പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിരുന്നു. ഭഗവാന്‍ റാമിന്റെ അറസ്റ്റിനു ശേഷം നിര്‍മ്മല്‍ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.സുനില്‍രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐമാരായ ടി.ഡി.നെവിന്‍ ,മോഹന്‍കുമാര്‍, എ.എസ്.ഐ വി.വി.വിനോദ്,സി.പി.ഒ മാരായ രഞ്ജിത്ത്, സിദ്ദിഖുല്‍ അക്ബര്‍ എന്നിവര്‍ ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലി ജില്ലയിലെ ജോജോവാര്‍ എന്ന സ്ഥലത്തെ ഒളിസങ്കേതത്തില്‍ നിന്നും ഇയാളെ പിടികൂടിയത്. 

2022-മുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പു രംഗത്തു സജീവമായ നിര്‍മ്മല്‍ ജയിന്‍ ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ക്ക് പത്തോളം ബാങ്കുകളില്‍ അക്കൗണ്ടുകള്‍ ഉള്ളതായും ക്രിപ്‌റ്റോ വാലറ്റുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളുടെ പേരില്‍ നിര്‍മ്മൽ നിരവധി വ്യാജ ഇ.മെയല്‍ ഐ.ഡികള്‍ ഉണ്ടാക്കിയിട്ടുള്ളതായും തെളിഞ്ഞിച്ചുണ്ട്. ജൂണിലാണ് ഓഹരിവിപണിയില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് സംഘം പണം തട്ടിയത്.സംസ്ഥാനത്തു തന്നെ തുകയുടെ കണക്കില്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പായാണ് ഇതു കണക്കാക്കുന്നത്. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ.മാരായ അഗസ്റ്റ്യന്‍ വര്‍ഗ്ഗീസ്,സജി കുമാര്‍(സൈബര്‍ സെല്‍),സുധീര്‍.എ., എസ്.സി.പി.ഒ. ബൈജു മോന്‍,സി.പി.ഒ. ആന്റണി ജോസഫ് എന്നിവരുള്‍പ്പെടുന്ന സംഘമാണ്‌കേസ് അന്വേഷിക്കുന്നത്.  

Read More : സിസിടിവി ദൃശ്യങ്ങളിൽ ഓടിപ്പോകുന്ന ഒരാൾ; പത്തനംതിട്ടയിൽ സ്കൂൾ ബസിനും ഗ്യാസ് ഡെലിവറി വാനിനും തീപിടിച്ചത് ദുരൂഹം

Latest Videos
Follow Us:
Download App:
  • android
  • ios